കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

താ​മ​ര​ശ്ശേ​രി: കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും കോ​ട​തി റി​മാ​ൻ​ഡ്​​ചെ​യ്തു. താ​മ​ര​ശ്ശേ​രി മൂ​ന്നാ​തോ​ട് പ​ന​യു​ള്ള​കു​ന്നു​മ്മ​ൽ ലി​ജി​ൻ ദാ​സ്(28), എ​ളേ​റ്റി​ൽ പു​തി​യോ​ട്ടി​ൽ ആ​തി​ര (24) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശ്ശേ​രി കോ​ട​തി അ​ടു​ത്ത​മാ​സം അ​ഞ്ചു വ​രെ റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ​ക്കു സ​മീ​പ​ത്തു​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ടു​വ​ള്ളി എ​സ്.​ഐ പ്ര​ജീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 10 നാ​ണ് ഭാ​ര്യ​യെ​യും മൂ​ന്നു വ​യ​സ്സു​കാ​ര​നാ​യ കു​ട്ടി​യെ​യും കാ​ണാ​നി​ല്ലെ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​കോ​ട്, ബാം​ഗ്ലൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​വ​തി ചെ​ന്നി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​മാ​സം 13ന് ​വൈ​കീ​ട്ടോ​ടെ കു​ട്ടി​യെ പാ​ല​ക്കാ​ട് മ​ല​ബാ​ർ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി യു​വ​തി ത​ന്നെ ബ​ന്ധു​ക്ക​ളെ ഫോ​ൺ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ക​നെ ക​ട​യി​ൽ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ കു​റ്റ​ത്തി​നാ​ണ് കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. യു​വ​തി​യും കൂ​ടെ​യു​ള്ള യു​വാ​വും കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന ദൃ​ശ്യം ജ്വ​ല്ല​റി​യി​ലെ സി.​സി.​ടി.​വി​യി​ൽ നി​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പാ​ല​ക്കാ​ടെ​ത്തി​യ കൊ​ടു​വ​ള്ളി പൊ​ലീ​സ്​ കു​ട്ടി​യെ ഏ​റ്റെ​ടു​ത്ത് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.