ചിദംബരത്തിന്റെ മകന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വീണ്ടും റെയ്ഡ് നടത്തുന്നു. ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍. ഐഎന്‍എക്‌സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്.

അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്‌സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. മുമ്പ് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

Loading...