കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ഞെട്ടിക്കുന്ന പ്രതിഫലം

 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴകത്തെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് വന്‍ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും പ്രതിഫലം. അനുരുദ്ധ് രവിചന്ദന്‍ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കും.

കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമായ കാല റിലീസിനായി തയ്യാറെടുക്കുകയാണ്. നാന പടേകര്‍ ആണ് ചിത്രത്തിലെ വില്ലന്‍ .ഹുമ ഖുറേഷി ആണ് നായികയായി എത്തുക. പങ്കജ് ത്രിപതി , സമുദ്രക്കനി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.