പിണറായിക്ക് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം; വി എസിന് സ്വാഗതം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ കേന്ദ്രത്തിന്റെ കളി

ന്യൂഡല്‍ഹി കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ പിണറായിയും വി എസ് അച്ച്യുതാന്ദനും കൊമ്പ് കോര്‍ക്കുമോ? കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം ഉപേക്ഷിക്കരുതെന്ന് അവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ അദ്ഭുതവും സന്തോഷവും പങ്കുവച്ച ഗോയല്‍ ഒരു ഉറപ്പു കൂടി വി എസിന് നല്‍കി, പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളിന്മേല്‍ കനത്ത വിമര്‍ശനമാണു ഗോയല്‍ നടത്തിയത്.

താന്‍ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതി പ്രഖ്യാപിച്ചതെന്ന് പിയൂഷ് ഗോയലിനോട് വി എസ് പറഞ്ഞു. ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇടപെടണമെന്ന് പിയൂഷ് ഗോയലിനോട് വി.എസ് ആവശ്യപ്പെട്ടു.

വി.എസിന്റെ വരവില്‍ ഗോയല്‍ സന്തോഷം പ്രകടിപ്പിച്ചു സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാന്‍ കാരണമായതെന്നു ഗോയല്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കില്ല. ഇക്കാര്യത്തില്‍ വി.എസിനു വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു

കേരളത്തില്‍ റെയില്‍വേ വികസനത്തിനു തടസ്സം സ്ഥലം ഏറ്റെടുത്തു നല്‍കാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നും ഗോയല്‍ പറഞ്ഞു. റയില്‍വേ വികസനത്തില്‍ സഹകരിക്കാത്തതിന്റെ പേരില്‍ പിണറായി വിജയനെ വിമര്‍ശിക്കാനും ഗോയല്‍ മറന്നില്ലു.

കോച്ച് ഫാക്ടറി കരളത്തിനു വേണ്ട എന്ന നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.