ജിദ്ദ കിങ് അബ്ദുല്‍ അസീസീ അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം പ്രവര്‍ത്തനമാരംഭിക്കും

 

ജിദ്ദ: ഈ മാസം 22 മുതല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ ജിദ്ദ കിങ് അബ്ദുല്‍ അസീസി അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിക്കും. 36 ബില്ല്യന്‍ സൗദി റിയാല്‍ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്്. വര്‍ഷം തോറും 80 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധം വിശാലമാണ് വിമാനത്താവളം.

വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. വിലിധ രാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

മക്ക, മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഫറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്‌റ്റേഷന്‍, ടാക്‌സി, ബസ് സ്റ്റാന്റ്, പാര്‍ക്കിങ് എന്നിവയും നവീകരിച്ച വിമാനത്താവളത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.