ജാതി സര്‍ട്ടിഫിക്കറ്റിന് ഇനി മൂന്നു വര്‍ഷം സാധുത
പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലയളവ് ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1999 ഓഗസ്റ്റ് 16നും 2003 ഡിസംബര്‍ 12നും ഇടയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കുകയും സേവന കാലയളവ് രണ്ടായിരത്തിനാലിലേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതര്‍ക്കു സൂപ്പര്‍ന്യൂമററി തസ്തികകളില്‍ പുനര്‍നിയമനം നല്‍കും.പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തിക സൃഷ്ടിച്ചു. പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ ചികില്‍സാ യൂണിറ്റ് സജ്ജമാക്കാന്‍ ഒരു മെഡിക്കല്‍ ഓഫിസര്‍ തസ്തിക സൃഷ്ടിക്കും.


ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍

കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്‌മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്കും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യയന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ ശരിപകര്‍പ്പുകളും സഹിതം ഇനിപ്പറയുന്ന തീയതികളില്‍ രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നിയമം മെയ് 29, മാനേജ്‌മെന്റ്, ഇംഗ്ലീഷ് മെയ് 30.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
നീതിന്യായ വകുപ്പില്‍ കെ.എസ്.മധുവിനെ നോര്‍ത്ത് പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയി നിയമിച്ചു. കവിതാ ഗംഗാധരനെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2 ആയും പി.എ.സിറാജുദ്ദീനെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 ആയും നിയമിച്ചു. എം.ഐ.ജോണ്‍സണെ പെരുമ്പാവൂര്‍ മുന്‍സിഫായും കെ.എം.സുജയെ നോര്‍ത്ത് പറവൂര്‍ മുന്‍സിഫായും നിയമിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍
ഒറ്റപ്പാലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ ഗവ.പ്ലീഡറായി അഡ്വ.എസ്.മനോജിനെ നിയമിച്ചു.

പബ്ലിക് പ്രോസിക്യൂട്ടര്‍
പുതുതായി രൂപീകരിച്ച കരുനാഗപ്പള്ളി സബ് കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കുന്നതിനായി കൊല്ലം ജില്ലാ ഗവ.പ്ലീഡര്‍ പബ്ലിക് പ്രോസിക്യൂട്ടറിന് അനുമതി നല്‍കി ഉത്തരവായി.

എല്‍.എല്‍.ബി. പ്രവേശന പരീക്ഷ
കേരള ലാ അക്കാദമി ലാ കോളേജില്‍ അഞ്ച് വര്‍ഷ എല്‍.എല്‍.ബി പ്രവേശനത്തിനുള്ള പരീക്ഷ ജൂണ്‍ എട്ടിന് തിരുവനന്തപുരത്തെ പൂജപ്പുരയിലെ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണില്‍ നടത്തും. ജൂണ്‍ ആറ് വരെ ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471 2433166.


അഭിഭാഷകരാവാന്‍ ധനസഹായം

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ നിയമബിരുദധാരികള്‍ക്ക് അഭിഭാഷകവൃത്തി തുടങ്ങുന്നതിന് 7500 രൂപ വീതം നല്‍കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തീരുമാനിച്ച് ഉത്തരവായി. 500 പേര്‍ക്കാണ് 201213 വര്‍ഷം അനുകൂല്യം നല്‍കുക. വിശദാംശങ്ങള്‍ പി.ആര്‍.ഡി. വെബ്‌സൈറ്റില്‍ (www.prd.kerala.gov.in)


എല്‍എല്‍.ബി. ടൈംടേബിള്‍ (പഞ്ചവത്സരം)

ജനവരി/ ഫിബ്രവരിയില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ എല്‍എല്‍.ബി. (പഞ്ചവത്സരം) മേഴ്‌സി ചാന്‍സ് (1998 അഡ്മിഷന്‍, 1998ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

അഭിഭാഷക എന്റോള്‍മെന്റ് ഡിസംബര്‍ 16ന്

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ ഡിസംബര്‍ 16ന് പുതിയ അഭിഭാഷകരുടെ എന്റോള്‍മെന്റ് നടത്തും. നവംബര്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം. എന്റോള്‍മെന്റ് അപേക്ഷ 1200 രൂപ അടച്ച് കേരള ബാര്‍ കൗണ്‍സിലില്‍നിന്നും നേരിട്ടും കേരള ബാര്‍ കൗണ്‍സില്‍ വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും എടുക്കാം. വിലാസം: www.barcouncilkerala.com

അഡീഷണല്‍ ജില്ലാ ജഡ്ജിമാര്‍

ചുവടെ പറയുന്ന ജഡ്ജിമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ചു. ആനിജോണ്‍ തൊടുപുഴ, എം.ആര്‍. അനിത പാലക്കാട്, എസ്. ശാന്തകുമാരി ആലപ്പുഴ, എം.എം. മുഹമ്മദ് ഇബ്രാഹിം തിരുവനന്തപുരം, പി. മാധവന്‍ തിരുവനന്തപുരം, ചെറിയാന്‍ കെ. കുരിയാക്കോസ് കൊട്ടാരക്കര, സി.വി. ഫ്രാന്‍സിസ് എം.എ.സി.ടി. മൂവാറ്റുപുഴ, പി.എസ്. ആന്റണി തൃശ്ശൂര്‍, എം. നന്ദകുമാര്‍ കൊല്ലം, സി. സുരേഷ്‌കുമാര്‍ എറണാകുളം.

കുടുംബകോടതി ജഡ്ജിമാര്‍

ചുവടെ പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ കുടുംബകോടതി ജഡ്ജിമാരായി നിയമിച്ചു. എം.പി. ഭദ്രന്‍ മൂവാറ്റുപുഴ, എന്‍. തുളസീഭായി കൊല്ലം, എന്‍. രാജഗോപാലന്‍ കല്‍പ്പറ്റ, വി.എന്‍. സത്യാനന്ദന്‍ ആലപ്പുഴ, ടി.ബി. ശിവപ്രസാദ് പാലക്കാട്, കെ.പി. ഭഗവല്‍സിങ് തൃശ്ശൂര്‍, ഇമ്മാനുവല്‍ പി. കോലടി തൊടുപുഴ, സരികാദേവി കൊട്ടാരക്കര, കെ.വി. ഗോപിക്കുട്ടന്‍ നെടുമങ്ങാട്, എസ്. ഇന്ദുകല തിരുവനന്തപുരം.

അനന്തകീര്‍ത്തി പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു
കൊച്ചി: പ്രമുഖ അഭിഭാഷകന്‍ അഡ്വ. ടി.വി. അനന്തന്റെ സ്മരണാര്‍ത്ഥമുള്ള അനന്തകീര്‍ത്തി പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. കേരളത്തിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായ അഭിഭാഷകനാണ് പുരസ്‌കാരം നല്‍കുക. നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16 ആണ്. വിലാസം: അഡ്വ. നഗരേഷ്, കണ്‍വീനര്‍, അഡ്വ. ടി.വി. അനന്തന്‍ എന്‍ഡോവ്‌മെന്റ് കമ്മിറ്റി, സി.സി. നമ്പര്‍ 67/2390, ഐഎസ്?പ്രസ് റോഡ്, എറണാകുളം, കൊച്ചി 682 018. ഫോണ്‍: 9446123034.

എല്‍എല്‍.ബി. സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റുകള്‍ക്കു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 29 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2012 ലെ അഡ്മിഷനു വേണ്ടി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയാറാക്കിയ റാങ്ക്‌ലിസ്റ്റും കാറ്റഗറി ലിസ്റ്റും അടിസ്ഥാനമാക്കിയാവും അഡ്മിഷന്‍.

കൊട്ടിയം എന്‍.എസ്.എസ്. ലോ കോളേജില്‍ പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് ഗവ. ക്വാട്ടയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്‌ലിം കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും ഒക്ടോബര്‍ 30ന് 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും

ത്രിവത്സര എല്‍.എല്‍.ബി. സീറ്റൊഴിവ്
കൊച്ചി: എറണാകുളം ലോ കോളേജില്‍ ത്രിവത്സര എല്‍. എല്‍. ബി. കോഴ്‌സില്‍ ഒരു ജനറല്‍ മെറിറ്റ് സീറ്റ് ഒഴിവുണ്ട്. ഇതിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്നും ഒക്ടോബര്‍ 31ന് ചൊവ്വാഴ്ച പ്രവേശനം നടത്തും. താത്പ്പര്യമുള്ളവര്‍ 12 മണിക്ക് മുന്‍പ് രേഖകളുമായി പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.

പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സില്‍ ഏതാനും മെരിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. എന്‍ട്രന്‍സ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍ 2792377, 9846039310.

പത്ത് കുടുംബകോടതികളില്‍ ജഡ്ജിമാരെ നിയമിച്ചു

തിരുവനന്തപുരം: പത്ത് സ്ഥലങ്ങളിലെ കുടുംബകോടതികളില്‍ ജഡ്ജിമാരെ നിയമിച്ചു. വിരമിച്ച ജില്ലാ ജഡ്ജിമാരെ കുടുംബകോടതികളില്‍ താത്കാലികമായാണ് നിയമിച്ചത്. മന്ത്രിസഭായോഗത്തിന്‍േറതാണ് തീരുമാനം.

എം.പി. ഭദ്രന്‍മൂവാറ്റുപുഴ, തുളസീഭായികൊല്ലം, എന്‍. രാജഗോപാലന്‍കല്പറ്റ, വി.എന്‍. സത്യാനന്ദന്‍ആലപ്പുഴ, ടി.ബി. ശിവപ്രസാദ്പാലക്കാട്, കെ.പി. ഭഗവത്‌സിങ്തൃശ്ശൂര്‍, ഇമ്മാനുവേല്‍ പി. കോലടിതൊടുപുഴ, ശാരികാദേവികൊട്ടാരക്കര, കെ.വി. ഗോപിക്കുട്ടന്‍നെടുമങ്ങാട്, ഇന്ദുകലതിരുവനന്തപുരം എന്നിവരെയാണ് കുടുംബകോടതി ജഡ്ജിമാരായി നിയമിച്ചത്.

കേരള ജുഡീഷ്യല്‍ സര്‍വീസ് എഴുത്തുപരീക്ഷാ ഫലം

കൊച്ചി: കേരള ജുഡീഷ്യല്‍ സര്‍വീസ് മെയിന്‍ എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. യോഗ്യത നേടിയവര്‍ക്കുള്ള വാചാ പരീക്ഷ ഒക്ടോബര്‍ 8 മുതല്‍ 12 വരെയും 14നുമായി നടക്കും. വിശദ വിവരം ഹൈക്കോടതി വെബ്‌സൈറ്റില്‍ (www.highcourtofkerala.nic.in) നിന്നറിയാം.

ത്രിവത്സര എല്‍എല്‍.ബി. ഒന്നാംഘട്ട അലോട്ടുമെന്റ്

കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ടുമെന്റ് സപ്തംബര്‍ 29 ന് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അലോട്ടുമെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അവരുടെ അലോട്ടുമെന്റ് മെമ്മോയും രേഖകളുടെ അസ്സലും സഹിതം ഒക്ടോബര്‍ 1, 3 തീയതികളില്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. വിവരങ്ങള്‍ക്ക്04712339101.