മുടിയുടെ കറുപ്പുനിറം കിട്ടാന്‍ ചില പൊടികൈകള്‍
മുടിക്ക് കറുപ്പ് നിറം നല്‍കാനും മുടി സംരക്ഷിക്കാനും പല വഴികളും തേടുന്നവരാണ് നാം. മുടിയെ സംരക്ഷിക്കാന്‍ ചില പൊടികൈകള്‍ വീട്ടില്‍ തന്നെ ചെയ്യാം. നെല്ലിക്ക, മയിലാഞ്ചി എന്നിവ മുടിക്ക് കറുപ്പ് നല്‍കാന്‍ നല്ലതാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതും പൊടിച്ച് തലയില്‍ തേക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കയടങ്ങിയിട്ടുള്ള എണ്ണകളും വാങ്ങാന്‍ കിട്ടും. താരനുണ്ടെങ്കില്‍ നെല്ലിക്കാപ്പൊടിയും തേനും ചേര്‍ത്ത് തലയില്‍ തേയ്കക്ുന്നത് നല്ലതാണ്.
മയിലാഞ്ചി മുടി ചുവപ്പിക്കുമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മുടിനര തടയുകയാണ് മയിലാഞ്ചി ചെയ്യുന്നത്. മുടിയില്‍ ഹെന്ന ചെയ്യുന്നതും മയിലാഞ്ചിയില ഇട്ട് കാച്ചിയ എണ്ണ തേയ്ക്കുന്നതും മുടി നരയ്ക്കാതിരിക്കാന്‍ നല്ലതാണ്. കടുകെണ്ണയില്‍ മയിലാഞ്ചിയില ഇട്ട് കാച്ചി തലയില്‍ തേക്കുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കും. കറിവേപ്പില മുടിയുടെ കറുപ്പു സൂക്ഷിക്കാന്‍ നല്ലതാണ്. കറിവേപ്പില അരച്ചു തലയില്‍ തേക്കുന്നതും ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്. കറികളിലെ കറിവേപ്പില എടുത്തുകളയാതെ കഴിയ്ക്കുന്നതും നല്ലതാണ്.
വെണ്ണ, നെയ്യ് എന്നിവ മുടി നരയ്ക്കാതെ നോക്കുമെന്ന് ആയുര്‍വേദം പറയുന്നു. ദിവസവും അല്‍പമെങ്കിലും വെണ്ണയോ നെയ്യോ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ആയുര്‍വേദം പറയുന്നുണ്ട്. എണ്ണ തേച്ചുള്ള കുളി മുടിയുടെ കറുപ്പു നിലനിര്‍ത്താനും മുടിവളര്‍ച്ചക്കും നല്ലതാണ്. ഹോട്ട് ഓയില്‍ മസാജ് താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട

നമ്മളില്‍ പലരും പറയുന്ന ഒരു വാചകമാണ് 'ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്', എന്നാല്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിലും ചില ഭക്ഷണള്‍ തമ്മില്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്‌ബോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. തണ്ണിമത്തനും വെള്ളവും
തണ്ണിമത്തനില്‍ 9095 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
2. ചായയും തൈരും
ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
3. പാലും പഴവും
ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച് കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും.
4. തൈരും പഴങ്ങളും
തൈരും പഴങ്ങളും ഒരുമിച്ച് കഴിക്കുമ്‌ബോള്‍ ശരീരത്തില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് ചയാപചയ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
5. മാംസവും പാലും
മുലപ്പാലുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നത് വലിയ പാപമാണെന്നാണ് ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ വിശ്വസിച്ചിരുന്നത്. പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമായതിനാല്‍, അക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത്.
6. നാരങ്ങയും പാലും
നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്‌ബോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
7. പാല്‍ ഉല്‍പന്നങ്ങളും ആന്റിബയോട്ടിക്കുകളും
ആന്റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.

പുഞ്ചിരിതൂകും പാല്‍പല്ലുകള്‍ക്ക്


കുഞ്ഞുപ്പല്ലുകള്‍ മുളയ്ക്കുന്നത് കാണുമ്പോഴത്തെ അമ്മമാരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതു തന്നെ. ആരും കണ്ടാല്‍ കൊതിക്കുന്ന കുഞ്ഞുപല്ലുകള്‍ നിങ്ങളുടെ കുഞ്ഞിനും കൊതിക്കുന്നില്ലെ...
സാധാരണയായി കുഞ്ഞുങ്ങളില്‍ ആറു മാസം പ്രായമാകുമ്പോള്‍ പല്ലു മുളയ്ക്കാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍, മറ്റുചില കുഞ്ഞുങ്ങളില്‍ ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ചില കുട്ടികളില്‍ ആറു മാസത്തിനുമുമ്പ് പല്ലു മുളച്ചുതുടങ്ങുന്നു. എന്നാല്‍, ചില കുട്ടികളില്‍ എട്ടോ ഒമ്പതോ പത്തോ മാസങ്ങള്‍ കഴിഞ്ഞിട്ടേ പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൗരവമായി കണക്കാക്കേണ്ടതില്ല.
ജനിക്കുമ്പോള്‍തന്നെ മുളച്ച പല്ലുകള്‍ ഉള്ള കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് പ്രയാസം ഉണ്ടാകാറുണ്ട്. അതേസമയം പൂര്‍ണമായി രൂപം പ്രാപിക്കാത്ത ഇത്തരം പല്ലുകള്‍ കുഞ്ഞുങ്ങളുടെ നാക്കിനടിയില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതിനു ഹേതുവാകാറുണ്ട്. ഇത്തരം തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ പല്ലുകള്‍ എടുത്തുകളയുകയാണ് ഉത്തമം. ഇതിനായി ശിശുദന്തചികിത്സാവിദഗ്ദ്ധനെത്തന്നെ കാണണം.
ആദ്യമായി പല്ലു മുളയ്ക്കുമ്പോള്‍ മോണയ്ക്ക് ചുവപ്പ്, തടിപ്പ്, പനി, വയറിളക്കം, വായില്‍നിന്ന് ഉമിനീര്‍സ്രവം എന്നിവ ഉണ്ടാകാറുണ്ട്. കുട്ടികളില്‍ ഇതോടൊപ്പം അസ്വസ്ഥത, വിശപ്പില്ലായ്മ, കരച്ചില്‍ മുതലായ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
ഈ അവസ്ഥകളെ നിയന്ത്രിക്കുന്നതിന് പല മാര്‍ഗങ്ങളുണ്ട്. കടിക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങള്‍ (റ്റീത്തിങ് റിങ്ങുകള്‍, താക്കോല്‍, കിലുക്കാംപെട്ടി) കടിക്കുന്നതുവഴി അസ്വസ്ഥത കുറയ്ക്കാം.
പക്ഷേ, ഇത്തരം കളിപ്പാട്ടങ്ങള്‍ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും വലുപ്പത്തില്‍ ചെറുതല്ലാത്തതും ഭാഗങ്ങള്‍ ഇളകിവരാത്തവയുമായിരിക്കണം. ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുത്താല്‍ കടിക്കുന്ന കൂട്ടത്തില്‍ വിഴുങ്ങാനും ശ്വാസതടസം ഉണ്ടാകാനും കാരണമാകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കടിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍, അധികം പഞ്ചസാരയോ മധുരമോ ഇല്ലാത്ത കട്ടിയുള്ള റെസ്‌ക്, ബിസ്‌കറ്റ് എന്നിവ ഈ അവസരത്തില്‍ കടിച്ചുതിന്നാന്‍ കൊടുക്കാവുന്നതാണ്. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്‌മെന്റുകള്‍ മോണയില്‍ പുരട്ടാം. പനിയും വേദനയും കൂടുതലുണ്ടെങ്കില്‍ ശിശുക്കള്‍ക്ക് പാരസെറ്റമോള്‍ അടങ്ങിയ വേദന സംഹാരികള്‍ കൊടുക്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗചികിത്സാ വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നടത്തേണ്ടതാണ്.
എന്നാല്‍, ചില കുട്ടികളില്‍ പല്ലുകള്‍ (പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും) വൈകിയാണ് മുളയ്ക്കാറ്. 6 മാസം വരെയുള്ള കാലതാമസം സ്വാഭാവികമാണ്. എന്നാല്‍, അതുകഴിഞ്ഞും പല്ലു മുളച്ചില്ലെങ്കില്‍ വിദഗ്ദ്ധ ദന്തഡോക്ടറുടെ നിര്‍ദ്ദേശം തേടണം. ചില തൈറോയിഡ്, പാരാതൈറോയിഡ് എന്നീ ഹോര്‍മോണുകളുടെ അളവിന്റെ വ്യത്യാസം പല്ലുകള്‍ മുളയ്ക്കുന്നതിനുള്ള കാലതാമസത്തിന് ഇടവരുത്തും. ഗ്രന്ഥികളുടെ പ്രവര്‍ത്തനക്കുറവുമൂലമുണ്ടാകുന്ന അവസ്ഥ ചികിത്സിച്ചു ശരിയാക്കേണ്ടതാണ്.

മുടി നരയ്ക്കാതിരിക്കാന്‍


മുടി നരയ്ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള ഒന്നല്ല. പ്രായമേറുമ്പോഴുള്ള ഒരു സ്വാഭാവിക മാറ്റമാണെങ്കില് പോലും. പ്രായമായവരില് മാത്രല്ല, ഇപ്പോള് ചെറുപ്പക്കാരിലും മുടി നര പതിവാണ്. സ്‌ട്രെസും വെള്ളത്തിന്റെ ഗുണം കുറയുന്നതും ജീവിതശൈലിയുമെല്ലാമാണ് കാരണങ്ങള്‍. മുടി നരയ്ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ.
ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്. കറിവേപ്പില കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതുമെല്ലാം ഗുണം നല്കും. മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. മുടി നര ഒഴിവാക്കാന് പ്രോട്ടീന് നല്ലതാണ്. ബെറികള് വൈറ്റമിന് സിയുടെ ഉറവിടമാണ്. മുടി നര ഒഴിവാക്കാന് അത്യുത്തമം.
വൈറ്റമിന് എ മുടി നരയ്ക്കുന്നതു തടയാന് ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലതാണ്. മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ഭക്ഷണമാണ് കരള്.ബീന്‌സ് മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായകമാണ് ഒന്നാണ്. ഇത് ഭക്ഷണത്തില് ഉള്‌പ്പെടുത്താം. ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്.


ദിവസവും നിലക്കടല കഴിച്ചാല്‍


നിലക്കടല പോഷകസമൃദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് ആയുസ്സ് കൂട്ടാനുള്ള കഴിവു കൂടിയുണ്ടെങ്കിലോ പുതിയ പഠനങ്ങളില്‍ തെളിയുന്നത് അതാണ്.ദിവസവും 10 ഗ്രാം നിലക്കടല കഴിച്ചാല്‍ ആയുസ്സ് കൂടുമെന്നാണ് നെതര്‍ലന്റിലെ മാസ്ട്രിറ്റ് സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.
1986 മുതല്‍ സര്‍വകലാശാല ഇതുമായി ബന്ധപ്പെട്ട പഠനത്തിലായിരുന്നു. 55 നും 69നും ഇടയില്‍ പ്രായമുള്ള 1,20,000 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓരേ പോലെ ഉത്തമമാണ് നിലക്കടല . ഇത് സ്ഥിരമായി കഴിച്ചാല്‍ മരണനിരക്ക് കുറയ്ക്കാനാകുമെന്നും സര്‍വകലാശാലയിലെ പ്രോജക്ട് തലവന്‍ പ്രൊഫപിയറ്റ് വാന്‍ ഡെന്‍ ബ്രാന്‍ഡിറ്റ് പറഞ്ഞു.
അര്‍ബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ നിലക്കടലയ്ക്കാവുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.


അമിതമായ ഉപ്പിന്റെ ഉപയോഗം


ഓരോ ദിവസവും നമ്മുടെ ഉള്ളിലെത്തുന്ന ഉപ്പ്, എണ്ണയെക്കാളും പഞ്ചസാരയെക്കാളും ഭീകരമാണെന്ന്ാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മനുഷ്യശരീരത്തില്‍ ഒരു ദിവസം എത്തേണ്ട ഉപ്പിന്റെ അളവ് വെറും അഞ്ചു ഗ്രാം മാത്രമാണ്. പക്ഷേ, ഇന്ത്യക്കാരില്‍ ഇത് ശരാശരി പന്ത്രണ്ട് ഗ്രാമിനു മുകളിലാണ്. പായ്ക്കറ്റുകളില്‍ ലഭിക്കുന്ന സ്‌നാക്‌സും മറ്റും നന്നായി കഴിക്കുന്നവരില്‍ ഇത് അതിലും കൂടും. ഉപ്പിന്റെ ഈ അമിത അളവ് ഹൈപ്പര്‍ടെന്‍ഷന്‍,സ്‌ട്രോക്ക് തുടങ്ങിയ മരണകാരണങ്ങളായ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കഴിഞ്ഞ വര്‍ഷത്തെ ഒരു പഠനപ്രകാരം നഗരങ്ങളിലെ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതിനു പ്രധാന കാരണമായി ചൂണിക്കാട്ടുന്നത് ഉപ്പിനെയാണ്. സോഡിയത്തിന്റെ ഉയര്‍ന്ന അളവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഈ പഠനത്തിലുണ്ട്. സോഡിയം ക്ലോറൈഡ് എന്ന ഉപ്പ് തന്നെയാണ് ഇതിനു പിന്നിലും.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക മാത്രമാണ് ഇതിനു ഏക പരിഹാരം. പായ്ക്കറ്റ് ഭക്ഷണം നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികള്‍ പോലും ഈ പാതയിലാണിപ്പോള്‍. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്ന ചെറുപ്പക്കാരാണ് ഉപ്പിന്റെ ഭീഷണിയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരു കാര്യവും ഇല്ലെങ്കിലും പ്ലേറ്റിന്റെ സൈഡില്‍ അല്‍പ്പം ഉപ്പ് എടുത്ത് ചോറിനോടൊപ്പം കഴിക്കുന്നവരും ഭാവിയെക്കരുതി ഇത് ശ്രദ്ധിച്ചാല്‍ നന്നാകും.


വിഷാദം അകറ്റാന്‍ ധ്യാനം


വിഷാദരോഗമകറ്റാന്‍ ധ്യാനം ശീലിക്കാം. സമാധാനപരമായ അന്തരീക്ഷത്തിലിരുന്ന് ധ്യാനിക്കുന്നത് ദുഷ്ടചിന്തകളെ അകറ്റും.
മനസു വല്ലാതെ അസ്വസ്ഥമാണെന്നു തോന്നുമ്പോള്‍ അവ ഒരു കടലാസിലേക്ക് എഴുതുക. മനസിലെ ഭാരം കുറയാന്‍ ഇതു സഹായിക്കും. പ്രശ്‌നങ്ങള്‍ എഴുതി തുടങ്ങുമ്പോള്‍ സ്വയം അതിനുള്ള പരിഹാരം കണ്ടെത്താനും സാധിക്കും
തമാശ സിനിമകളോ കോമഡി സ്‌കിറ്റുകളോ കാണുന്നതു നല്ലതാണ്, പ്രതികൂല സാഹചര്യങ്ങളിലും ചിരിക്കാന്‍ കഴിയും എന്ന് ബോധ്യപ്പെടും
കഴിവതും തനിച്ചിരിക്കരുത്. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നത് ഗുണം ചെയ്യും.