വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതി


വിദ്യാഭ്യാസവായ്പാ തിരിച്ചടവു സഹായപദ്ധതിയുടെ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളായ സി.ജി.അച്ചു, എം.എസ്.അജിതകുമാരി, ആര്‍.സല്‍മാന്‍ഖാന്‍, രജികൃഷ്ണ, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധിയായ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണു വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ ടി.എം.തോമസ് ഐസക്, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, വി.എസ്.ശിവകുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍ എം.എ.വിദ്യാമോഹന്‍, എസ്എല്‍ബിസി കണ്‍വീനര്‍ ജി.കെ.മായ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിഷില്‍ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു


തിരുവനന്തപുരം: റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ടീച്ചിംഗ് യംഗ് ഡെഫ് ആന്‍ഡ് ഹാര്‍ഡ് ഓഫ് ഹിയറിംഗ് (ഡി റ്റി വൈ ഡി എച്ച് എച്ച്) കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് ടു. ഡിഗ്രിയുള്ളവര്‍ക്കും കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ മെയ് 31 നകം http://admissions.nish.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു.

പി.എസ്.സി കൂടിക്കാഴ്ച ഡിസംബര്‍ അഞ്ച് മുതല്‍
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഇക്കണോമിക്‌സ്, (സീനിയര്‍ ആന്റ് ജൂനിയര്‍) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇക്കണോമിക്‌സ് (ജൂനിയര്‍) തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയില്‍പ്പെട്ട മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ മെയിന്‍ ലിസ്റ്റിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും, സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈഴവ, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള ആദ്യഘട്ട കൂടിക്കാഴ്ച ഡിസംബര്‍ അഞ്ച്, ആറ്, 11, 12, 13, 18, 19, 20 തീയതികളില്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ പി.എസ്.സി.കോഴിക്കോട് മേഖലാ ഓഫീസറെ സമീപിക്കണം.

തൈക്കാട് തമിഴ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തൈക്കാട് സര്‍ക്കാര്‍ കോളേജ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ തമിഴ് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരീക്ഷായോഗ്യതകള്‍, ജനനതീയതി, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ ആറിന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം.

ഫെല്ലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
നാനോ സാറ്റ്‌ലൈറ്റ് ടെക്‌നോളജിയില്‍ ഡോക്ടറല്‍ കോഴ്‌സിനും മാസ്‌റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിനും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് പി.ആര്‍.ഡി.യുടെ www.prd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 25 വരെ നീട്ടി. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍20 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 04872331064.

പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ ഒഴിവ്
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്ക്) ഹൈവേ എഞ്ചിനീയറിംഗ്/ഹൈവേ ടെക്‌നോളജി, ട്രാഫിക് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിങ്/ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ്, ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്/ഹൈഡ്രോളിസിസ്/ഹൈഡ്രോളജി എന്നീ ശാഖകളിലേക്ക് സയന്റിസ്റ്റ്ഇ1, ഇ2 എന്നീ സ്ഥിരനിയമന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡയറക്ടര്‍, നാറ്റ്പാക്ക്, ശാസ്ത്രഭവന്‍, പട്ടം പാലസ്, തിരുവനന്തപുരം4 എന്ന വിലാസത്തില്‍ സെപ്തംബര്‍ 26 ന് മുമ്പ് അപേക്ഷിക്കണം. യോഗ്യത, വയസ്, പ്രവൃത്തിപരിചയം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക്ംംം.ിമുേമര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ്
സെപ്തംബര്‍ 30 മുതല്‍ ആരംഭിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും നോമിനല്‍റോളും www.vhsexaminationkerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഒപ്പിട്ടശേഷം സെപ്തംബര്‍ 20 നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷാ സെക്രട്ടറി അറിയിച്ചു. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ വിവരം അടിയന്തിരമായി പരീക്ഷാ സെക്രട്ടറിയെ അറിയിക്കണം.