ഇന്ത്യോനേഷ്യയില്‍ പോലീസ് ആസ്ഥാനത്തിനുനേരെ ചാവേര്‍ ആക്രമണം; രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബയായയിലെ പോലീസ് ആസ്ഥാനത്തിനുനേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.  തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നാല് പോലീസുകാര്‍ക്ക് അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു.

പോലീസ് ആസ്ഥാനത്തേയ്ക്ക് ബൈക്ക് ഓടിച്ചു കയറ്റിയശേഷം ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും സ്വയം പൊട്ടിതെറിക്കുകയായിരുന്നു.  കഴിഞ്ഞദിവസം സുരബായയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.