അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി സമ്മാനം

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഒന്നാം സമ്മാനം സ്വന്തമാക്കി. ദ സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പ് നടന്ന എട്ട് സമ്മാനത്തുകകളിൽ ഏഴും സ്വന്തമാക്കിയത് ഇന്ത്യാക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാക്കി ഒരാൾ ബഹ്റൈൻ സ്വദേശിയാണ്. ഒന്നാം സമ്മാനത്തിന് 70 ലക്ഷം ദിർഹം (ഏകദേശം 12.40 കോടി രൂപ) ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു ലക്ഷം ദിർഹമാണ് സമ്മാനം ലഭിക്കുന്നത്.

തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബാബുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇദ്ദേഹം എടുത്ത 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ 26 വർഷമായി ജോലി ചെയ്യുന്ന തൻസിലാണ് ദുബായ് ഖിസൈസിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഇതിന് മുമ്പ് ഒൻപതിലേറെ തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും എന്നാൽ ഇത്രയും വലിയ തുക സമ്മാനം ലഭിക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Loading...