സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളത്. നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒന്നുപോലും ഇപ്പോള്‍ ലഭിക്കുന്നില്ല.

അതിനാല്‍ ഇതുള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റമുണ്ടാകണം. ഇക്കാര്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമുണ്ടാകേണ്ടതുണ്ടെന്നും ഐസക്ക് പറഞ്ഞു.

മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ ആ മാര്‍ഗങ്ങളെല്ലാം പ്രയോഗിക്കും. മിസോറാം ലോട്ടറിയുടെ വരവിനു കാരണം ചില ഏജന്റുമാരാണ്. അത്തരം ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു

Loading...