ടി പി കേസ് ഒത്തു തീര്‍ത്തത് അന്വേഷിക്കണമെന്ന് കെ കെ രമ

ടി പി കേസ് ഒത്തുതീര്‍ത്തെന്ന കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാമിന്റെ ആരോപണം അന്വേഷിക്കണം എന്ന ആവശ്യവുമായി ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍ എം പി നേതാവുമായ കെ കെ രമ. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഒത്തു തീര്‍ത്തതിനുള്ള പ്രതിഫലമാണ് സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നടപടി എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു.ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ പറഞ്ഞു.സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കം പല യു ഡി എഫ് നേതാക്കള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ തകര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബല്‍റാമിന്റെ പ്രതികരണം.

Last Updated: 12th Oct 2017, 6:35 pm