ദുബൈയിലെ സ്‌കൂളില്‍ വന്‍ തീപിടുത്തം

ദുബൈ : ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടുത്തം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വ്യാഴാഴ്ച രാവിലെ 11.50നാണ് തീപിടിത്തം ഉണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി. 12.20ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കടുത്ത പുക ഉയരുന്നുണ്ടായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍പ് പരിശീലനം നല്‍കിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ സഹായമായെന്നും ഡിഫന്‍സ് വക്താവ് പറഞ്ഞു.
സ്‌കൂളിന്റെ ഒന്നാം നിലയിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Last Updated: 12th Oct 2017, 5:48 pm