ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് നവംബര്‍ 9ന്

ഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് നവംബര്‍ 9ന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അജല്‍ കുമാര്‍ ജ്യോതിയാണ് തീയതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ഡിസംബര്‍ 18ന് മുന്പ് നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. എസ്.എം.എസുകളിലുടെയും ഫോണുകളിലൂടെയും നടത്തുന്ന തെരെഞ്ഞെടുപ്പ് പ്രചാരണം പരസ്യമായി കണക്കാക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

Last Updated: 12th Oct 2017, 5:21 pm