സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജനം ആഗ്രഹിച്ച തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ആണിത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കില്ല. കേസില്‍ ഉള്‍പ്പെട്ടവര്‍ പദവി ഒഴിഞ്ഞ് മാന്യത കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

Last Updated: 11th Oct 2017, 1:17 pm