തനിക്ക് നീതി കിട്ടിയെന്ന് സരിത

തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്ക് നീതി കിട്ടിയെന്ന് സരിത.എസ്.നായര്‍. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സരിത പറഞ്ഞു. താന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് മുമ്പാകെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതില്‍ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു.
സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസെടുക്കും. സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ജോസ് കെ മാണി, കെ.സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഐ ജി കെ പത്മകുമാര്‍, പളനിമാണിക്യം, എന്‍ സുബ്രമണ്യന്‍ എന്നിവരാണ് കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍.

Last Updated: 11th Oct 2017, 12:39 pm