ഇന്ത്യയെ തകര്‍ത്ത് ഓസീസ്

ഗുവാഹത്തി: ഓസീസിന് മുന്നില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 11 തുല്യത പാലിച്ചു. ഇതോടെ പരമ്ബരയിലെ മൂന്നാം മത്സരം നിര്‍ണായകമായി. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ മൂന്നാം വിക്കറ്റില്‍ കൂട്ട് ചേര്‍ന്ന മോയിസ് ഹെന്റിക്വസും (62), ട്രാവിസ് ഹെഡ് (48 ) എന്നിവരുടെ ബാറ്റിംഗ് മികവാണ് വിജയത്തിലേക്ക് എത്തിച്ചത്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 109 റണ്‍സാണ് ഇരുവരും നേടിയത്. തുടക്കത്തിലെ നായകന്‍ ഡേവിഡ് വാര്‍ണറെ ജസ്പ്രീത് ബുംറയും ആരോണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മടക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹെഡും ഹെന്റിക്വസും ചേര്‍ന്ന് ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 19.5 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി. നാല് മുന്‍നിര വിക്കറ്റെടുകള്‍ എടുത്ത ജാസന്‍ ബെഹ്‌റന്‍ഡോഫിനാണ് ഇന്ത്യയെ തകര്‍ത്തത്.രണ്ട് ഫോറടിച്ച് രോഹിത് ശര്‍മ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചെങ്കിലും ബെഹ്‌റന്‍ഡോഫിന് ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര തകരുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിതിനെയും നായകന്‍ വിരാട് കൊഹ്ലിയേയും മടക്കി ഓസീസ് ബെഹ്‌റന്‍ഡോഫ് ഇന്ത്യയെ ഞെട്ടിച്ചു. ശിഖര്‍ ധവാനും പിന്നാലെയെത്തിയ മനീഷ് പാണ്ഡയും ബെഹ്‌റന്‍ഡോഫിന് മുന്നില്‍ തന്നെ കീഴടങ്ങിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. 27 റണ്‍സ് എടുത്ത് കേദാര്‍ ജാദവും 25 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യയും പൊരുതി നോക്കിയെങ്കിലും മികച്ച ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. ഇന്ത്യന്‍ നിരയില്‍ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

Last Updated: 10th Oct 2017, 11:51 pm