ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കും

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരാണെന്നും വേണ്ടി വന്നാല്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്നും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ മൂലം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടാന്‍ തയാറായിരുന്നു,കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത് ഇതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Last Updated: 10th Oct 2017, 9:16 pm