നൈജറിനെ ഗോളില്‍ മുക്കി സ്‌പെയിന്‍

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്‌പെയിന് ഉജ്ജ്വല വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് നൈജറിനെ തകര്‍ത്തത്.ആദ്യ കളിയില്‍ ബ്രസിലീനോട് പരാജയപ്പെട്ട സ്‌പെയിന് ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. ജയത്തോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ആബേല്‍ റൂയിസിന്റെ ഇരട്ട ഗോള്‍ നേടി. 21,41 മനിറ്റുകളിലായിരുന്നു ആബേല്‍ റൂയിസിന്റെ ഗോളുകള്‍.
ഗ്രൂപ്പ് സിയില്‍ നടന്ന കോസ്‌റ്റോറിക്കഗിനി മത്സരത്തില്‍ കോസ്‌റ്റോറിക്കയാണ് ആദ്യം ലീഡ് നേടിയത്. 26ാം മിനിറ്റില്‍ യെക്‌സി ജര്‍ക്വന്റായാണ് ഗോള്‍ നേടിയത് എന്നാല്‍ 30ാം മിനിറ്റില്‍ ഗിനിയുടെ ഫന്‍ഡ്‌ജേ ടുറേയിലൂടെ ഗോള്‍ മടക്കി. 67ാം മിനിറ്റില്‍ കോസ്‌റ്റോറിക്ക ആന്‍ഡ്രെസ്സ് ഗോമസിലൂടെ വീണ്ടും ലീഡ് നേടി എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ 81ാം മിനിറ്റില്‍ ഇബ്രാഹിം സോറി സമനില ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഇതോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത മങ്ങി.

Last Updated: 10th Oct 2017, 9:12 pm