അഭയ കേസ് ബോളിവുഡിലേക്ക്

കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു. കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാകും നായകന്‍. 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമപോരാട്ടം എല്ലാം അഭ്രപാളിയിലേക്ക് പകര്‍ത്താനെത്തുന്നത് മുംബൈ ആസ്ഥാനമായ നിര്‍മ്മാണ കമ്പനികളാണ്.
ഐസിഎം എന്റര്‍ടെയ്ന്‍മെന്റ്ലി പ്രൈവറ്റ്മിറ്റഡിനും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷി താനുമായി ചര്‍ച്ച നടത്തിയെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഭയ കേസ് ഡയറി എന്ന പേരില്‍ ജോമോന്‍ എഴുതിയ ആത്മകഥ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക. ഈ മാസം 31ന് കരാറില്‍ ഒപ്പുവെയ്ക്കും.

ഒരു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തില്‍ തന്നെ ചിത്രീകരിക്കാനാണ് ആഗ്രഹമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഭയ കേസ് പശ്ചാത്തലമാക്കി ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തെ മലയാളത്തില്‍ ഇറങ്ങിയിരുന്നു. സിബിഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണ നടക്കാനിരിക്കെയാണ് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴി വച്ച കേസ് സിനിമയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

Last Updated: 10th Oct 2017, 6:19 pm