കൊലക്കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍

ജെ.ഡി.യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റാഞ്ചിക്കു സമീപത്തെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ 2008 ജൂലായ് ഒമ്പതിന് രമേഷ് സിങ് മുണ്ടയെ മാവോവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഞായറാഴ്ച എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ഗോപാല്‍കൃഷ്ണയെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. മാവോവാദികളും ഗോപാല്‍കൃഷ്ണയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് അദ്ദേഹം അറസ്റ്റിലായതെന്ന് സൂചനയുണ്ട്.നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടത് മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ പേരായിരുന്നു. അതിനു ശേഷം ആ വര്‍ഷം മെയ്യില്‍ കമാന്‍ഡര്‍ കുന്ദന്‍ പഹാന്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.

Last Updated: 9th Oct 2017, 8:57 pm