വേങ്ങര ഉപതെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ആവേശകരമായ കൊട്ടിക്കലാശം. ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ച വേങ്ങര പോളിങ് ബൂത്തിലേക്ക് നീങ്ങും.
ഇ അഹമ്മദിന്റെ ഒഴിവില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി വിജയിച്ച് പോയതോടെയാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.വിജയത്തുടര്‍ച്ച ഉറപ്പിച്ചാണ് യു.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും ചിട്ടയായ പ്രവര്‍ത്തങ്ങളിലൂടെ എല്‍.ഡി.എഫ് മണ്ഡലത്തില്‍ സജീവമായതോടെ പോരാട്ടം കനക്കും എന്നതില്‍ തര്‍ക്കമില്ല. മണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ബിജെപിക്ക് നില മെച്ചപ്പെടുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
സംസ്ഥാന രാഷ്ട്രീയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേങ്ങരയില്‍ നടന്നുകൊണ്ടിരുന്നത്. മലപ്പുറത്തിന്റെ വികസനത്തിനു പുറമെ നോട്ട് നിരോധനം, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്,തുടങ്ങിയ വിഷയങ്ങളും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

Last Updated: 9th Oct 2017, 7:21 pm