മുഖ്യശത്രു ആരെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: കേന്ദ്രസര്‍ക്കാരിനെതിരെ യോജിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യശത്രു ആരെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ശത്രുക്കളാണെന്നാണ് പൊളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചത്. ഇത്തരം നിലപാടു സ്വീകരിക്കേണ്ടത് വേങ്ങര തെരഞ്ഞെടുപ്പിന്റെ തലേന്നല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ സിപിഐഎമ്മിന്റെ സമീപനത്തില്‍ ആത്മാര്‍ഥതയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്തുണതേടി പ്രതിപക്ഷനേതാവിനു മുഖ്യമന്ത്രിയോടു സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Last Updated: 9th Oct 2017, 12:58 pm