പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍...

കണ്ണൂര്‍: പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ പാനൂരില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം ജാഥയ്ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത്തില്‍ പോലീസുകാരുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാനൂര്‍ കൈവേലിക്കലാണ് ജാഥക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരമാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

Last Updated: 8th Oct 2017, 10:13 pm