പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ആക്രമണം

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ആക്രമണം. ഞായറാഴ്ച വൈകുന്നേരം സി.പി.എം പ്രകടനം നടത്തുന്നതിനിടെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Last Updated: 8th Oct 2017, 8:40 pm