രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കൊല്ലത്ത് അമൃതാനന്ദമയീ മഠം പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. എട്ടിന് രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ രാഷ്ട്രപതി വിമാനമിറങ്ങും. സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കുന്ന അദ്ദേഹത്തിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.

Last Updated: 7th Oct 2017, 10:35 pm