എക്‌സൈസ് കമ്മീഷണറെ തിരുത്തി മന്ത്രി ടി പി രാമകൃഷ്ണന്‍


എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ തിരുത്തി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകളുടെ ദൂരപരിധി കുറച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചു. ത്രീ സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്കും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്കും ദൂരപരിധി കുറച്ചിട്ടില്ല. ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്നായിരുന്നു ഋഷിരാജ് സിങ് പറഞ്ഞത്. ഇതിനെ തിരുത്തിയാണ് മന്ത്രിയുടെ വിശദീകരണം.

Last Updated: 7th Oct 2017, 2:48 pm