പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കിയാലും മതി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികള്‍ക്കെല്ലാം ഇത് ബാധകമാണ്. ബാങ്കില്‍ നിക്ഷേപം നടത്തുമ്പോഴും മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോഴും മറ്റും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനാണ് ഈ നടപടികള്‍.

Last Updated: 6th Oct 2017, 5:16 pm