ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അഞ്ച് ദിവസത്തെ പരോളാണ് അനുവദിച്ചത്. ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. പരോള്‍ കാലയളവില്‍ തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിനു ശശികലയ്ക്കു വിലക്കുണ്ട്.

ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്‍ ബെംഗളൂരുവില്‍ എത്തി. ശശികലയ്ക്കു പരോള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടങ്ങി. പരോള്‍ അംഗീകരിച്ചെന്നു ചെന്നൈ പൊലീസ് കമ്മിഷണര്‍ അറിയിച്ചതായി ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. ചെന്നൈ ടി നഗറില്‍ ബന്ധു ഇളവരശിയുടെ വീട്ടിലാകും ശശികല താമസിക്കുക. 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് ലഭിച്ചത്.

Last Updated: 6th Oct 2017, 1:18 pm