കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. ജോയിദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. രാമനഗരിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗളൂരു മൈസൂരു ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഇവരില്‍ രണ്ടുപേര്‍ ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളെജിലെ രണ്ട് വിദ്യാര്‍ഥികളാണ്. മറ്റു രണ്ടുപേര്‍ തമിഴ്‌നാട് വെല്ലൂര്‍ വി ഐ ടി യു മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളാണ്. നാലുപേരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Last Updated: 6th Oct 2017, 12:15 pm