ഉദാഹരണം സുജാത

കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ മുറ്റത്തെ ഫുട്‌ബോള്‍ മൈതാനത്തില്‍ ആദ്യ പന്തില്‍ തന്നെ ഗോള്‍ നേടിയപ്പോള്‍ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. ഉദാഹരണം സുജാത എന്ന തന്റെ ചിത്രത്തിന്റെ പ്രചാരണാര്‍ഥം എത്തിയ നടി മഞ്ജു വാരിയര്‍ ആണ് പന്ത് കണ്ട് മനസ്സിളകി ഒരു കൈ നോക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങിയത്. തൃശ്ശൂരില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ മാമാങ്കം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് ആവേശത്തോടെ മഞ്ജു രംഗത്ത് വന്നത്.ശൂരിലെ കാല്‍ഡിയന്‍ സ്‌കൂളില്‍ നടന്ന 'വണ്‍മില്യണ്‍ ഗോള്‍' കാമ്‌ബെയ്‌നിലാണു മഞ്ജു രണ്ടുവട്ടം ഗോളടിച്ച് കുട്ടി ആരാധകരെ ആവേശത്തിലാക്കിയത്. ഇരട്ടഗോള്‍ നേടിയ ലേഡി സൂപ്പര്‍സ്റ്റാറിനെ കുട്ടികള്‍ കൈയടികള്‍കൊണ്ടു പൊതിഞ്ഞു.കാഴ്ചക്കാരുടെ ആവശ്യം മാനിച്ച് ഒരു ഗോള്‍ കൂടി. പെനാല്‍റ്റിയ്ക്ക് സമാനമായ രണ്ടാമൂഴത്തിലും പന്ത് കൃത്യമായി ഗോള്‍വലയിലെത്തി.

Last Updated: 6th Oct 2017, 12:04 pm