ബലൂചിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം

ജല്‍ മഗ്‌സി : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജല്‍ മഗ്‌സി ജില്ലയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്കു പരിക്കേറ്റതായും കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നതായും പോലീസ് അറിയിച്ചു.
ഫത്തേപുര്‍ ദര്‍ഗയിലേക്കു കടക്കാന്‍ ശ്രമിക്കവെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയുന്നു.
12 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചാവേര്‍ ആക്രമണം സ്ഥിരീകരിച്ച സര്‍ക്കാര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Last Updated: 5th Oct 2017, 9:32 pm