നൊബേല്‍ പുരസ്‌കാരം കാസുവോ ഇഷിഗുറോയ്ക്ക്

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇതിനുമുമ്ബ് നാലു തവണ ഇഷിഗുറേയെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം തവണ അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തുകയും ചെയ്തു.
ലോക പ്രശസ്തമായ 'ദ റിമെയ്ന്‍സ് ഓഫ് ദ ഡേ' ഉള്‍പ്പെടെ ഏഴ് നോവലുകളും നിരവധി ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് കുടിയേറിയതാണ് 64 കാരനായ കാസുവോയുടെ കുടുംബം. കാസുവോയ്ക്ക് അഞ്ചു വയസ് ഉള്ള സമയത്തായിരുന്നു കുടുംബം ബ്രിട്ടനിലേക്കെത്തിയത്. അദ്ദേഹത്തിന്റെ ദ റിമെയ്ന്‍സ് ഓഫ് ദ ഡേ എന്ന നോവല്‍ സിനിമയാക്കിയിരുന്നു. 1989 ല്‍ ഇദേഹത്തിന് മാന്‍ബുക്കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

Last Updated: 5th Oct 2017, 7:32 pm