നെഹ്‌റു ട്രോഫി വള്ളംകളി

ആലപ്പുഴ: ചെറുവളളങ്ങളുടെ മത്സരങ്ങളോടെ 65 മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഏതാനും നിമിഷങ്ങള്‍ക്കകം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇക്കുറി 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്. നാല് ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആയാപറമ്ബ് പാണ്ടി, സെന്റ് ജോര്‍ജ്, ചമ്ബക്കുളം പുത്തന്‍ ചുണ്ടന്‍, വെള്ളം കുളങ്ങര, ആനാരി പുത്തന്‍ ചുണ്ടന്‍, ശ്രീ ഗണേശന്‍, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകന്‍, ദേവസ്, മഹാദേവികാട് ചുണ്ടന്‍, നടുഭാഗം, ഗബ്രിേയല്‍, കാട്ടില്‍ത്തെക്കതില്‍, ചെറുതന, ശ്രീ മഹാദേവന്‍ , കാരിച്ചാല്‍, പായിപ്പാടന്‍, പുളിങ്കുന്ന്, സെന്റ് പയസ് ടെന്‍ത് എന്നീ ചുണ്ടന്‍ വളളങ്ങളാണ് മത്സരിക്കുന്നത്.
ആലപ്പാട്, വടക്കേ ആറ്റുപുറം, സെന്റ് ജോസഫ്, ശ്രീകാര്‍ത്തികേയന്‍ എന്നീ ചുണ്ടന്‍ വളളങ്ങള്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും.

Last Updated: 12th Aug 2017, 1:33 pm