കൃഷ്ണ പ്രഭയ്ക്ക് ഒന്നാം റാങ്ക്

മലയാള ചലച്ചിത്ര മേഖലയ്ക്ക് നടിയും നര്‍ത്തകിയുമൊക്കെയായ കൃഷ്ണപ്രഭയെ സുപരിചിതമാണ്. കൃഷ്ണ പ്രഭ ഇപ്പോള്‍ വല്ലാത്ത തിളക്കത്തിലാണ്. അഭിനയത്തെക്കാളും നൃത്തത്തില്‍ ശ്രദ്ധയൂന്നിയ താരത്തിന് ഒടുവില്‍ കാത്തിരുന്ന മധുരം തേടിയെത്തി. ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്.
കഴിഞ്ഞ കുറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ താരം അവിടെനിന്ന് ഭരതനാട്യം കോഴ്‌സും ചെയ്യുകയായിരുന്നു. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം കൃഷ്ണപ്രഭ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നടിയും നര്‍ത്തകിയും മാത്രമല്ല മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ.

Last Updated: 12th Aug 2017, 12:01 pm