ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ പിഎഫ് അക്കൗണ്ടും ഇനി താനെ മാറും

ഡല്‍ഹി: ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ടും ഇനി താനെ മാറും. അതിനായി പ്രത്യേകം അപേക്ഷ നല്‍കുകയും വേണ്ട. ജോലി മാറുമ്പോള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ നടപടി. മറ്റൊരു സ്ഥാപനത്തിലെത്തി വീണ്ടും അക്കൗണ്ട് തുടങ്ങുകയാണ് പലരും ചെയ്യുന്നത്. ഇതിനാണ് മാറ്റംവരിക. ഇപിഎഫ് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. സാമൂഹ്യ സുരക്ഷയുടെ ഭാഗമായുള്ള സ്ഥിരം അക്കൗണ്ടാണ് പിഎഫ് അക്കൗണ്ടെന്ന് ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി വ്യക്തമാക്കി. രാജ്യത്തുള്ള ഏത് സ്ഥാപനത്തിലേയ്ക്ക് ജോലി മാറിയാലും അപേക്ഷ നല്‍കാതത്തെന്നെ മൂന്ന് ദിവസത്തിനകം അക്കൗണ്ടും മാറുമെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ മുതല്‍ ഇത് നിലവില്‍ വരും.

Last Updated: 11th Aug 2017, 4:12 pm