സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. 18 പ്രതിപക്ഷപാര്‍ട്ടികളാണ് പാര്‍ലമെന്റ് ലൈബ്രറിയില്‍ യോഗത്തില്‍ ചേരുന്നത്. ജെഡി(യു) നേതാവ് ശരദ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.

Last Updated: 11th Aug 2017, 3:27 pm