മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല

ഡല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവ്.
അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതിയുടെ ഈ നടപടി. മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം. ഡല്‍ഹിയില്‍ ഓടുന്ന വാഹനങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു. എല്ലാ ഇന്ധന വില്‍പന ശാലകളോടനുബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പാക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇതിനായി നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്.

Last Updated: 11th Aug 2017, 2:58 pm