മോഹന്‍ലാലിന് നന്ദിപറഞ്ഞ് ജയറാം

നടനവിസ്മയം മാത്രമല്ല, ശബ്ദ വിസ്മയം കൂടിയാണ് മോഹന്‍ലാലെന്ന് ജയറാം. ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ഫെയ്‌സ്ബുക്കിലൂടെ ജയറാം പറഞ്ഞു.
മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയ്‌സിന്ജയറാം പറഞ്ഞു.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് മലയാളത്തില്‍ ജയറാം അഭിനയിക്കുന്നത്. ഇനിയയാണ് നായിക. ഇനിയ, ഇര്‍ഷാദ്, നന്ദന എന്നിവരാണ് മറ്റ് താരങ്ങള്‍.

Last Updated: 11th Aug 2017, 2:09 pm