കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

കൊച്ചി: പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍(30) മരിച്ചത്. ബീച്ചില്‍ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ശരീരത്തില്‍ ആറ് കുത്തുകളേറ്റ യുവതിയെ സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയത്. ഇയാളാണ് യുവതിയെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Last Updated: 11th Aug 2017, 1:47 pm