ഷൈലജയുടെ ഭര്‍ത്താവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകയായ ദളിത് സ്ത്രീയെ മന്ത്രി കെ.കെ.ഷൈലജയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് പരിശോധിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാനും മറുപടി പറയാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്ന എട്ടാം തീയതി പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ ഷൈലജയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നാണ് ആരോപണം. മട്ടന്നൂര്‍ മുന്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായിരുന്ന യുവതിയാണ് പരാതിക്കാരി.

Last Updated: 11th Aug 2017, 1:43 pm