അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

തിരുവന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു. വൈദ്യുത മന്ത്രി എംഎം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Last Updated: 10th Aug 2017, 1:13 pm