ദോക്ലാമില്‍ ചൈന സൈനീക ശക്തി വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ മേഖലയില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ഏഴാമത്തെ ആഴ്ചയാണ് ഇരു സൈനികരും തമ്മില്‍ മുഖാമുഖം നില്‍ക്കുന്നത് തുടരുന്നത്. ട്രൈജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്റുകള്‍ നിര്‍മിച്ചുവെന്നാണ് സൂചന. എണ്ണൂറോളം ചൈനീസ് സൈനികര്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം. അതിനിര്‍ഥം ചൈനീസ് ആര്‍മിയുടെ ഒരു ഇന്‍ഫ്രന്‍ട്രി ബറ്റാലിയന്‍ പൂര്‍ണമായും ഇലെ്‌ളന്നാണ്. ഏതാണ്ട് മുന്നോറോളം ചൈനീസ് സൈനികര്‍ ദോക് ലാ മേഖലയില്‍ ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം നില്‍ക്കുന്നുവെന്നുമുണ്ട്. ഈ മേഖലയ ില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരെയും വിന്ന്യസിച്ചിട്ടുണ്ട്.

എന്നാല്‍, ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത നല്‍കാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ തയാറായ ില്‌ള. ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റിയിട്ടിലെ്‌ളന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ സ്ഥിതി തുടരാനാണ് നീക്കമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇന്ത്യ സൈനികര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുണ്ട്. 33 കോര്‍പ്‌സ് യൂണിറ്റിനാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിച്ചത്.
അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പക്ഷെ, ഇന്ത്യയാണ് അതിര്‍ത്തി കടന്ന് അതിക്രമിച്ചു കയറിയത് എന്നാണ് ചൈനയുടെ വാദം. മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.

Last Updated: 10th Aug 2017, 12:00 pm