മട്ടന്നൂര്‍ നഗരസഭ വോട്ടെണ്ണല്‍ തുടങ്ങി

തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 35 വാര്‍ഡുകളിലെ വോട്ടെണ്ണലാണ് രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചത്. 7 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നില്‍. 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അഞ്ചു പേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും ഏറ്റവും കുറവ് രണ്ടു പേരുള്ള ബേരവുമാണ്. മട്ടന്നൂര്‍ നഗരസഭയിലെ അഞ്ചാമത് ഭരണ സമിതിക്കായുള്ള തെരഞ്ഞെടുപ്പാണ് എട്ടാം തീയതി നടന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശങ്ങളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് െ്രെഡ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ കാലയളവില്‍ അനധികൃത മദ്യവില്‍പനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്‌സൈസ് ഡെപ്യൂട്ടി കമീഷണരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Last Updated: 10th Aug 2017, 10:56 am