ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. ബഹിഷ്‌കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്നെടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്. പൊതുവിദ്യാഭ്യാസത്തിന് ഗുണകരമായ പൊതു നിലപാട് വേണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്.

Last Updated: 10th Aug 2017, 10:43 am