വനിതാ സംഘടനയ്‌ക്കെതിരെ ശ്വേത മേനോന്‍

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ആരംഭിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എന്നാല്‍ ഈ വനിതാ സംഘടനയുടെ ആവശ്യം തനിക്കില്ലെന്നു തുറന്നു പറയുകയാണ് ബോള്‍ഡ് ആന്‍ഡ് ബ്യുട്ടി താരം ശ്വേത മേനോന്‍.
മുമ്പും തെറ്റു കണ്ടപ്പോഴൊക്കെ താന്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴൊന്നും വിമന്‍ കലക്ടീവ് ജനിച്ചിട്ടില്ല. 'അമ്മ' എന്നും പിന്തുണ നല്‍കിയിട്ടേ ഉള്ളൂ. ചില കാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും തനിക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Last Updated: 9th Aug 2017, 3:21 pm