ചൈനയില്‍ വന്‍ ഭൂചലനം

ബെയ്ജിങ്: മധ്യ ചൈനയില്‍ വന്‍ ഭൂചലനം. ചൈനയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.1,30000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന നെറ്റ്‌വര്‍ക്‌സ് സെന്റര്‍ അറിയിച്ചു. ഭൂചലനമുണ്ടായത് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ മേഖലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു സിച്ചുവാന്‍ ഭൂകമ്ബ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോത്രവിഭാഗമായ ടിബറ്റന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണു ഗ്വാവാ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളിലും ചിത്രങ്ങളിലും നാശനഷ്ടങ്ങളുടെ സൂചനയുണ്ട്.

Last Updated: 8th Aug 2017, 11:29 pm