അഫ്ഗാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു ചാവേറുകളാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് കടന്നുകയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പിന്നീട് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.

Last Updated: 8th Aug 2017, 8:11 pm