ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില മോശം

ന്യൂഡല്‍ഹി: ലഫ്.ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രിയും സംഘവും നടത്തുന്ന കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തിലേയ്ക്ക് കടന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ ശീതസമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ലഫ്.ഗവര്‍ണര്‍ ബായ്ജാലിന്റെ ഓഫീസിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സത്യാഗ്രഹം സത്യാഗ്രഹം തുടരുന്നത്.

സമരത്തില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.