Displaying 15 of 248

നോട്ട് നിരോധനമൊന്നും പൊന്നമ്മയുടെ കച്ചവടത്തെ ബാധിക്കില്ല, കാരണം?

ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ നോട്ട് നിരോധനത്തില്‍ ബുദ്ധിമുട്ടുന്നു. ചെറുകിട കച്ചവടക്കാരും, സാധാരണക്കാരും വലിയ ബിസിനസ്സുകാര്‍ ഉള്‍പ്പടെ നോട്ട് നിരോധനത്തില്‍ പ്രധിസന്ധിയിലാണ്. കാശ് കൈയ്യിലുള്ളവര്‍ക്ക് അത് മാറ്റാന്‍ കഴിയുന്നില്ല. കാശില്ലാത്തവര്‍ അത്യാവശ്യത്തിന് പോലും ലഭിക്കുന്നുമില്ല എന്ന അവസ്ഥയാണ്. എന്നാല്‍ ഇവിടെ ഒരാളുടെ കച്ചവടത്തിന് മാത്രം ഒരു കോട്ടവും തട്ടിയിട്ടില്ല. എഴുപതുവയസ്സുകാരിയായ പൊന്നമ്മയുടെ കാര്യമാണ് പറയുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ കൊണ്ടുവന്നാല്‍ പൊന്നമ്മ പകരം പലചരക്കുസാധനങ്ങള്‍ നല്‍കും. ബാട്ടര്‍ സമ്പ്രദായം നമ്മള്‍ പലരും മറന്ന ഒരു കാര്യമാണ്. പുസ്തകത്തില്‍ മാത്രം പഠിച്ച ഒരു സമ്പ്രദയം. എന്നാല്‍ അത് ഇപ്പോഴും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ് പൊന്നമ്മ. ഭര്‍ത്താവ് പര

Read more »
Nov 14

നാലു വയസ്സുകാരിക്ക് ഒമ്പതാം ക്ലാസില്‍ പ്രവേശനം

ലഖ്‌നൗ: ആരും കണ്ണുപെടാതിരിക്കട്ടെ ഈ കുരുന്നു പ്രതിഭകളെ. ഒരു കുടുംബത്തിലെ മൂന്നുമക്കളും പഠനത്തില്‍ മിടുക്കരാണ്. ആരേയും അത്ഭുതപ്പെടുത്തി ഇവര്‍ ചെറിയ വയസ്സില്‍ ഉയര്‍ന്ന ക്ലാസ്സുകളിലെത്തി. കുടുംബത്തിലെ മുന്നാമത്തെയാളാണ് അനന്യ. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ അനന്യ നാലാം വയസ്സില്‍ ഹിന്ദി നന്നായി വായിക്കാനും സംസാരിക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ കൊച്ചു മിടുക്കിക്ക് ഒമ്പതാം ക്ലാസ് പ്രവേശനം നല്‍കി വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. സെന്റ് മീരാസ് ഇന്റര്‍ കോളജ് ഒമ്പതാം ക്ലാസിലാണ് കുട്ടിക്ക് പ്രവേശനം നല്‍കിയത്. അനന്യയ്ക്ക് ഹിന്ദി അനായാസം സംസാരിക്കാന്‍ കഴിയുമെന്നും ഒമ്പതാം ക്ലാസിലെ പുസ്തകം വായിക്കാന്‍ കഴിയുമെന്നും തെളിയിച്ചതായി ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷശ് ത്രിപാഠി പറഞ്ഞു. അനന്യയുട

Read more »
Aug 23

ഒരു സ്ത്രീക്ക് 141,078 വര്‍ഷം തടവ്!

ടെക്‌സാസ്: പാബ്ലോ ലൂസിയോ വാസ്‌കെസ് എന്ന രക്തരക്ഷസ്സായ സ്ത്രീക്ക് കോടതി വിധിച്ച ശിക്ഷയുടെ കാലാവധി കണ്ട് ഞെട്ടണ്ട. അത്രയൊന്നും അനുഭവിക്കേണ്ടി വരില്ലെന്ന് ആശ്വസിക്കാമെങ്കിലും അത്ര വര്‍ഷം ശിക്ഷിക്കാന്‍ ന്യായമായ കുറ്റമാണ് അവര്‍ ചെയ്തത്. 12 വയസ്സുള്ള ഒരു കുട്ടിയെ കൊന്ന് ചോര കുടിക്കുകയാണ് ആ രാക്ഷസി ചെയ്തത്. കുട്ടിയുടെ ബന്ധുക്കളോടുള്ള ദേഷ്യം തീര്‍ക്കാനാണത്രെ കൊന്ന് രക്തം കുടിച്ചത്. തായ്‌ലണ്ടുകാരിയായ ചമോയി തിപ്യാസോയക്കാണ് ലോകചരിത്രത്തിലെ വലിയ ജയില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. തായ്‌ലണ്ടിലെ സീനിയര്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കക്ഷി. 20 ലക്ഷം പൗണ്ട് വരുന്ന തുക 16231 പേരില്‍ നിന്ന് ചിട്ടി പിരിച്ച് വെട്ടിച്ച കേസിലും

Read more »
Apr 11

ബഹിരാകാശത്ത് പൂ വിരിഞ്ഞു

നാസ: ബഹിരാകാശത്ത് വിരിഞ്ഞ ആദ്യപൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) വെജി ലാബില്‍ വിരിഞ്ഞ സീനിയ പുഷ്പത്തിന്റെ ചിത്രമാണ് നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വിറ്ററില്‍ ഇട്ടത്.ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണം ഓറഞ്ച് നിറത്തിലുള്ള സീനിയക്കായി.കൃത്രിമ സംവിധാനത്തിലാണ് ചെടി വളര്‍ത്തിയെടുത്തത്. ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം ചെടികള്‍ക്കായി സൃഷ്ടിക്കുകയായിരുന്നു.ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് നാസ പറഞ്ഞു.ബഹിരാകാശത്ത് പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതോടെ,

Read more »
Jan 17

സമോസയ്ക്ക് ആഡംബര നികുതി

പാറ്റ്‌ന: കറുമുറെ തിന്നാന്‍ ഉത്തരേന്ത്യക്കാര്‍ കൊതിക്കുന്ന സമോസ എന്ന പലഹാരത്തിന് ബീഹാറില്‍ ആഡംബര നികുതിയേര്‍പ്പെടുത്തി. പുതിയ ബഡ്ജറ്റില്‍ 23 ഇനങ്ങള്‍ക്ക് പുതുതായി 13.5 ശതമാനം ആഡംബരനികുതി കൊണ്ടുവന്നപ്പോള്‍ അതില്‍ സമോസയും ഉള്‍പ്പെട്ടു. കൊതുകുതിരിയും മിഠായിയുമെല്ലാം അതിലുണ്ട്.

Read more »
Jan 14

പ്ലേബോയ് തുണിയുടുക്കുന്നു

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത അശ്ലീല മാസികയായ പ്ലേബോയ് ഇനി മുതല്‍ കവറില്‍ തുണിയുരിഞ്ഞ പെണ്ണുങ്ങളുടെ ചിത്രം നല്‍കില്ല. മാസിക റീഡിസൈന്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. ഇന്റര്‍നെറ്റ് വന്നതോടെ നഗ്നചിത്രങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതായെന്നും അതിനാല്‍ കവര്‍ ചിത്രം നഗ്നമാക്കുന്നതില്‍ കാര്യമില്ലെന്നും മാസികയുടെ അമേരിക്കന്‍ ഉടമസ്ഥര്‍ പറയുന്നു. നെറ്റില്‍ എല്ലാം കിട്ടുമെന്നായതോടെ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ കാലഹരണപ്പെട്ടു. അതിനി ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ല. 1970 കളില്‍ പ്ലേബോയിക്ക് 56 ലക്ഷം

Read more »
Oct 12

മിന്നല്‍ക്കായല്‍

ലോകത്ത് മിന്നല്‍ താണ്ഡവമാടുന്ന കായലാണ് വെനസ്വേലയിലെ മാരാകയ്‌ബോ. ഇവിടെ ഓരോ മണിക്കൂറിലു ആയിരക്കണക്കിന് മിന്നല്‍പ്പിണറുകള്‍ പായുന്നു. കാറ്റാറ്റുമ്പോ നദി മാരാകയ്‌ബോ കായലില്‍ ചേരുന്ന സ്ഥലത്ത് നിരന്തരം കാറ്റും വീശുന്നു. 'എവര്‍ലാസ്റ്റിംഗ് സ്റ്റോം' എന്നാണ് നാട്ടുകാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.മണിക്കൂറില്‍ 260 പ്രാവശ്യമാണ് കാറ്റ് ഇവിടെ വീശുന്നത്. രാത്രികളില്‍ നിത്യവെളിച്ചം പകര്‍ന്നുകൊണ്ടാണ് മിന്നല്‍ പ്രകാശിക്കുന്നത്.

Read more »
Aug 10

കോടീശ്വരന്മാര്‍ നാടുവിടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 61000 കോടീശ്വരന്മാര്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടയ്ക്ക് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായി കണക്കുകള്‍ കാണിക്കുന്നു. നികുതിഘടനയും മറ്റുമാണ് പ്രധാനകാരണമത്രെ. മാത്രമല്ല മക്കളുടെ നല്ല വിദ്യാഭ്യാസത്തിന് പറ്റിയ രാജ്യത്ത് പോകുന്നതും കാരണമാണ്. ന്യൂവേള്‍ഡ് വെല്‍ത്ത് എന്ന സംഘടന നടത്തിയതാണ് പഠനം. ലോകത്ത് സമ്പന്നര്‍ കുടിയേറുന്നതിന്റെ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ചൈനയാണ് ആദ്യരാജ്യം. 91000 ചൈനീസ് കോടീശ്വരന്മാരാണ് ഈ കാലയളവില്‍ നാടുവിട്ടത്. ഇന്ത്യയിലെ നാലിലൊന്ന് കോടീശ്വരന്മാരും സ്ഥലംവിടുകയാണെന്ന് മറ്റൊരു പഠനം കാണിക്കുന്നു. യു.കെ, യു.എസ്.എ. ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഇന്ത്യന്‍ കോടീശ്വരന്മാര്‍ കൂടുതലും കൂടൊരുക്കുന്നത്.

Read more »
Jul 28

കാല്‍ കൊണ്ട് വിമാനം പറത്തുന്ന ജെസ്സിക്ക

അരിസോണ: ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 32 കാരിയായ ജെസ്സിക്ക കോക്‌സ്. അരിസോണയിലുള്ള സൈക്കോളജി ബിരുദധാരിയായ ജെസ്സിക്ക ജന്മനാ അംഗവൈകല്യമുള്ളയാളാണ്. കൈകളില്ല. അതിനാല്‍ കാലാണ് അവളുടെ കൈ. ഒരുപാട് പരിമിതികളെ അതിജീവിച്ച അവള്‍ ഒടുവില്‍ കാല്‍ കൊണ്ട് വിമാനം പറത്തുകയും ചെയ്തു. കാല്‍ കൊണ്ട് എഴുതാനും കാറോടിക്കാനും തലകോതാനുമെല്ലാം നേരത്തെ പഠിച്ച ജെസ്സിക്ക അമേരിക്കന്‍ തയ്‌ക്കോണ്ടൊ അസോസിയേഷനില്‍

Read more »
Jul 08

കറന്റ് ബില്ല് 75 കോടി

ന്യൂഡല്‍ഹി: ഗൂര്‍ഗാവ് സ്വദേശി ജിതേന്ദ്രകുമാറിന് ഒരുമാസം മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് കിട്ടി. വീടിന്റെ കറണ്ട് ബില്ലിന്റെ കുടിശ്ശിക ഉള്‍പ്പടെ അടയ്‌ക്കേണ്ടത് 75 കോടി രൂപയാണ്.ബില്ലുമായി പലതവണ വൈദ്യുതി ഓഫീസില്‍ കയറിയിറങ്ങി. നിരാശനായ കുമാര്‍ മാധ്യമങ്ങളെ സമീപിച്ചു. വീടുവിറ്റാല്‍ തന്നെ തുകയുടെ പകുതി പോലും അടയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചു.

Read more »
Jul 04

അഡ്മിറ്റ് കാര്‍ഡില്‍ പട്ടിയുടെ ഫോട്ടോ

കൊല്‍ക്കത്ത: ബംഗാളില്‍ ഐടിഐ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ പട്ടിയുടെ ഫോട്ടോ പതിച്ചു. സൗമ്യദീപ് മഹാതോ എന്ന കുട്ടിക്ക് കിട്ടിയ അഡ്മിറ്റ് കാര്‍ഡിലാണ് അയാളുടെ ഫോട്ടോയ്ക്ക് പകരം പട്ടിയുടെ ചിത്രമൊട്ടിച്ചത്.ഐടിഐ എന്‍ട്രന്‍സ് പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കാര്‍ഡിലാണ് പട്ടിയുടെ

Read more »
Jun 28

92കാരിയുടെ ഗര്‍ഭപാത്രത്തില്‍ 4 പൗണ്ട് ഭ്രൂണം

92 കാരിയെ അടുത്തിടെ ആശുപത്രിയില്‍ കൊണ്ടുപോയത് ഒരു വീഴ്ചയെത്തുടര്‍ന്നാണ്. ഇടുപ്പിന്റെ എക്‌സ്‌റേ എടുത്തുനോക്കിയ ഡോക്ടര്‍മാര്‍ അമ്പരന്നു. വയറ്റില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് പോകുന്ന കുഴലില്‍ 4.4 പൗണ്ട് വലിപ്പമുള്ള ഒരു ചാപിള്ള! 50 വര്‍ഷം മുമ്പ് ഭ്രൂണാവസ്ഥയില്‍ മരിച്ച ചാപിള്ള നാളിതുവരെ വൃദ്ധയുടെ വയറ്റില്‍ ഇരുന്നത്. ഇതുമൂലം വേദനയോ മറ്റു വിഷമങ്ങളോ ഒന്നുമുണ്ടാകാത്തതുമൂലം

Read more »
Jun 22

നഗരത്തില്‍ വിലസിയ ഹിപ്പോ

അമേരിക്കയിലെ ജോര്‍ജിയയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ഹിപ്പോപ്പൊട്ടമസ് നഗരത്തില്‍ വിലസിയപ്പോള്‍ മയക്കുവെടിവച്ച് നാട്ടുകാര്‍ തിരികെകൊണ്ടുവരുന്നു. രക്ഷപ്പെട്ട ഒരു കടുവ ഒരാളെ കൊന്നു. (റിപ്പോര്‍ട്ട് അന്യത്ര)

Read more »
Jun 17

വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെട്ട കടുവ ഒരാളെ കൊന്നു

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോര്‍ജിയയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട കടുവ ഒരാളെ കൊന്നു. രക്ഷപ്പെട്ട നിരവധി കരടികളെയും ചെന്നായകളെയും ഒരു ഹിപ്പോയെയും നഗരത്തില്‍ നിന്നും പിടികൂടി. കാണാതായ നിരവധി മൃഗങ്ങള്‍ ഇപ്പോഴും നഗരത്തിലുള്ളതായി സംശയിക്കുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ജോര്‍ജിയയില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read more »
Jun 17

ആദ്യഭാര്യയെ കണ്ട് വരന്‍ ഓടി, വധുവിനെ വേറൊരാള്‍ താലിചാര്‍ത്തി

വിഴിഞ്ഞം: രണ്ടാം കെട്ടിനെത്തിയ യുവാവ് ആദ്യ ഭാര്യ പോലീസുമായി എത്തിയതുകണ്ട് കല്യാണമണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാരനായ മറ്റൊരു യുവാവ് വധുവിന് താലിചാര്‍ത്തി. വിഴിഞ്ഞം, കിടാരക്കുഴിയിലാണ് സംഭവം. വരന്റെ ആദ്യഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. നെട്ടത്താനി സ്വദേശി യുവതിയും നെല്ലിമൂട് സ്വദേശിയായ യുവായുമായിട്ടാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അപകടം മണത്തറിഞ്ഞ വരന്‍ ബന്ധുവിന്റെ മരണകാരണം പറഞ്ഞ് താലികെട്ട് വേഗത്തിലാക്കിയിരുന്നു.ഇതിനിടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട വരനും കൂടെയുള്ളവരും മണ്ഡപത്തിന് പിന്നിലൂടെ

Read more »
Jun 11